KeralaLatest NewsNews

വടക്കന്‍ കേരളത്തിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ : പുഴ ഗതി മാറി റോഡിലൂടെ ഒഴുകി

കോഴിക്കോട്: വടക്കന്‍ കേരളത്തിലും മഴ കനക്കുന്നു. ശനിയാഴ്ച വൈകീട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്. കണ്ണൂരിലും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി മേഖലകളിലും ഇടിമിന്നലോടു കൂടിയുള്ള കനത്ത മഴയാണ്. താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിനും ഒന്‍പതാം വളവിനും ഇടയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞു. വൈകീട്ട് ഏഴു മണിയോടെയാണ് ഒന്‍പതാം വളവിനു താഴെ കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഒറ്റ വാരിയയാണ് വാഹനം കടത്തി വിട്ടിരുന്നത്. ഇതിനടുത്ത് തന്നെ തകരപ്പാടിയില്‍ എട്ടു മണിയോടെ റോഡിനു കുറുകെ മരം വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. കല്‍പ്പറ്റ അഗ്‌നിശമന സേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. അടിവാരം പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ഗതാഗതം നിയന്ത്രിച്ചു.

Read Also : ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, ഏഴ് പേര്‍ മണ്ണിനടിയില്‍ : അപകടത്തില്‍പ്പെട്ടവരില്‍ 4 പേര്‍ കുട്ടികള്‍

കണ്ണൂരിലെ മലയോര മേഖലയിലടക്കം ശനിയാഴ്ച ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ കനത്തമഴയാണ്. തീരദേശങ്ങളില്‍ ചിലയിടങ്ങളില്‍ രാത്രി മഴ ശക്തിപ്രാപിച്ചു. മലയോരത്ത് ഉരുള്‍പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കാന്‍ നിര്‍ദേശമുണ്ട്. കണ്ണവം വനത്തില്‍ ചെമ്പുക്കാവ് തെനിയാട്ടു മലയില്‍ ഉരുള്‍പൊട്ടി പുഴയില്‍ വെള്ളം കയറി. ചെമ്പുക്കാവിനു സമീപം പുഴ റോഡിലൂടെ ഗതിമാറി ഒഴുകി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button