ദുബായ്: ദുബായ് എക്‌സ്‌പോയുടെ സ്മാരക സ്റ്റാംപുകൾ സ്വീകരിച്ച് യുഎഇ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. എക്‌സ്‌പോ 2020 ദുബായിയുടെ സഹകരണത്തോടെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പാണ് സ്റ്റാംപ് പുറത്തിറക്കിയത്. എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് സിഇഒ അബ്ദുള്ള മുഹമ്മദ് അലശ്രാമിൽ നിന്നാണ് ശൈഖ് നഹ്യാൻ സ്റ്റാംപ് സ്വീകരിച്ചത്.
ദുബായ് എക്‌സ്‌പോയുടെ ലോഗോ ഉൾപ്പെടെയുള്ള പ്രത്യേക പോസ്റ്റ് കാർഡ് സഹിതമാണ് സ്റ്റാംപുകൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ ബന്ധങ്ങൾ, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തൽ, പുതിയ പങ്കാളിത്തങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ദുബായ് എക്‌സ്‌പോയെന്ന് ശൈക് നഹ്യാൻ അറിയിച്ചു. സ്മാരക സ്റ്റാംപ് തയ്യാറാക്കിയതിന് എമിറേറ്റ്‌സ് പോസ്റ്റിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച്, ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്് തപാൽ സ്റ്റാമ്പ് സമ്മാനിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് മുഹമ്മദ് അലശ്രാം പറഞ്ഞു. എക്‌സ്‌പോ 2020 ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments