തിരുവനന്തപുരം : കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് മലയാളി കുടിച്ചുതീർത്തത് 1.15 ലക്ഷം കോടി രൂപയുടെ മദ്യമെന്ന് റിപ്പോർട്ട്. വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. 2010-11 മുതല്‍ 2020-21 വരെയുള്ള കണക്കാണ് ഇതിനായി എടുത്തിരിക്കുന്നത്. ഓരോ വർഷം കഴിയുംതോറും തുക കൂടിക്കൂടി വരികയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, മദ്യവർജനത്തിനുള്ള വിമുക്തി പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് വർഷത്തിനിടെ ചെലവഴിച്ചത് 43 കോടി രൂപ മാത്രമാണ്. ലഹരി വിമുക്തരായവര്‍ എത്രയെന്നറിയില്ലെന്ന് എക്സൈസ് വകുപ്പ് പറയുന്നു. അഞ്ച് വർഷത്തിനിടെ ആകെ കിടത്തി ചികില്‍സിച്ചത് 4750 പേരെ മാത്രമാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments