Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ

റിയാദ്: വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 46 പുതിയ കേസുകൾ. 49 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ജമ്മുകാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു, രണ്ട് പേര്‍ക്ക് പരിക്ക്

5,47,807 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,817 പേർ രോഗമുക്തി നേടി. 8,755 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 113 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 44,295,209 ഡോസ് കോവിഡ് വാക്‌സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: നവരാത്രി ദിനത്തില്‍ ആര്യന്‍ ഖാന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന: ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച്‌ ഗൗരി ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button