Latest NewsKeralaNews

‘ഒന്നും നോക്കിയില്ല, അങ്ങ് ചുട്ടു’: ജിഎന്‍പിസി അംഗം ചുട്ട് കഴിച്ചത് നായയെയോ, പൂച്ചയെയോ? വീണ്ടും വിവാദം

ഫേസ്‌ബുക്കിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മലയാളികളുടെ ഗ്രൂപ് ആണ് ജിഎന്‍പിസി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. ഗ്രൂപ്പിലെ അംഗങ്ങളായ ഒരുസംഘം അടുത്തിടെ ഒരു മൃഗത്തെ പൊതുസ്ഥലത്ത് പരസ്യമായി ചുടുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ വിവാദമായിരിക്കുകയാണ്. എന്തിനെയാണ് സംഘം ചുട്ട് തിന്നതെന്ന് ഫോട്ടോയിലൂടെ വ്യക്തമല്ല. പൂച്ച, നായ, മാന്‍ എന്നിവയായിരിക്കാമെന്നാണ് ഫോട്ടോയ്ക്ക് കീഴിലെ കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Also Read:പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന് ഇനി സർക്കാർ പറയും: പുതിയ മാർഗ നിർദ്ദേശം ഉടൻ പുറത്തു വിടും

ശരത് ടികെ പട്ടാനി എന്ന എഫ്ബി പ്രൊഫൈലാണ് നാല് ഫോട്ടോകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിനെതിരെയും സംഘത്തിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ് ഇത്തരം ഫോട്ടോകൾക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് അധികൃതർ വിലയിരുത്തുന്നു. വിദേശമദ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും കൂടാതെ ചില അംഗങ്ങള്‍ വാറ്റ് ചാരായം കുടിക്കുന്ന ഫോട്ടോകളും ഗ്രൂപ്പിന്റെ ഗ്യാലറിയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

2018ല്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അജിത്ത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ തിരുവനന്തപുരം എക്സൈസ് ഓഫീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ച് നാള്‍ ഗ്രൂപ്പില്‍ മദ്യപാനവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോയകളും പോസ്റ്റ് ചെയ്യുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഗ്രൂപ്പില്‍ ഇത്തരം ഫോട്ടോകളാണ് നിറയുന്നത്. അതേസമയം, പോസ്റ്റുകളുടെ ഉത്തരവാദിത്വം വ്യക്തികള്‍ക്ക് തന്നെയാണെന്ന മുന്‍കൂര്‍ ജാമ്യവും അഡ്മിന്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button