UAELatest NewsNewsInternationalGulf

യുഎഇ സന്ദർശനം: സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ സ്വീകരിച്ച് അബുദാബി കരീടാവകാശി

അബുദാബി: ബഹുദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ സെനഗൽ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് മാക്കി സാളിനെ സ്വീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽഷതി പാലസിൽ വെച്ച് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി.

Read Also: കശ്മീർ: അതിർത്തികടന്നുള്ള ഭീകരവാദം പൊറുക്കില്ല, വീണ്ടുമൊരു സര്‍ജിക്കല്‍ സ്ട്രൈക്കിന് മടിയില്ല- പാകിസ്താന് മുന്നറിയിപ്പ്

നിക്ഷേപത്തിലും വ്യാപാര മേഖലകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സെനഗൽ പ്രസിഡന്റിന് അബുദാബി കിരീടാവകാശി ആശംസ അറിയിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇരുവരും അവലോകനം ചെയ്തു.

ദുബായ് എക്‌സ്‌പോയെ കുറിച്ചും കൂടിക്കാഴ്ച്ചയിൽ സംസാരിച്ചു. അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് ഷഖ്ബൗത്ത് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്രൂയി എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Read Also: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം: സേവനം പ്രവർത്തനമാരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button