ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റു ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോൾസ് എന്നീ ആൻറിഓക്സിഡൻറുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന ടാർടാറിക് ആസിഡ് കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്.
➤ ആപ്പിളിൻറെ തൊലിയിലടങ്ങിയിരിക്കുന്ന ‘പെക്ടിൻ’ ശരീരത്തിലെ വിഷപദാർഥങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
➤ ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് സഹായകമാണ്. ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ ഏറെ നല്ലതാണ്.
Read Also:- ചർമ്മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യാൻ!
➤ ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെയും കരളിലെയും കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
Post Your Comments