NattuvarthaLatest NewsKeralaNews

മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ നാലു മാസങ്ങള്‍ക്കു ശേഷം പൊലീസ് പിടികൂടി

മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവർക്കെതിരെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ കമിതാക്കളെ കണ്ടെത്തി. ചെറിയ കൊല്ല പാലക്കോണം യാദവത്തില്‍ പ്രസാദ്, ചെറിയ കൊല്ല ഇരട്ടത്തല സന്ധ്യാ ഭവനില്‍ ധന്യ എന്നിവരാണ് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. നാലു മാസങ്ങള്‍ക്കു ശേഷം മലപ്പുറത്തു നിന്നുമാന് പൊലീസ് ഇവരെ കണ്ടെത്തിയത്.

ഇരുവരും വിവാഹിതരാണ്. മക്കളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഇവർക്കെതിരെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

read also: 10 പട്ടാളക്കാർ ആരുമറിയാതെ പാകിസ്ഥാനിൽ കടന്ന് 37 പേരെ കൊലപ്പെടുത്തി, തെളിവിന് അവരുടെ ചെവി മുറിച്ചെടുത്തു:ഷമയോട് മേജർ രവി

വെള്ളറട എസ്.എച്ച്‌.ഒ എം.ആര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button