ഒരു മുസ്ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശ സ്നേഹം ചോദ്യം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നട്ടെല്ലില്ലാത്ത ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ഷമ മുഹമ്മദ് ആരോപിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ദേശീയ സുരക്ഷയിൽ കേന്ദ്ര ആഭ്യന്തര വകുപ്പിന് വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് മറുപടിയുമായി മേജർ രവി. മനോരമ ന്യൂസിന്റെ ‘സർജിക്കൽ സ്ട്രൈക്ക് ആണോ മറുപടി?’ എന്ന ചർച്ചയ്ക്കിടെയായിലായിരുന്നു മേജർ രവി ഷമ മുഹമ്മദിന് മറുപടി നൽകിയത്.
Also Read:കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി: കെസി വേണുഗോപാലിനെതിരെ പരാതിയുമായി രമേശും ഉമ്മന്‍ചാണ്ടിയും
‘ഷമ നിരവധി ആരോപണങ്ങളും കുറ്റപ്പെടുത്തലും ഇപ്പോൾ നടത്തി. ഇതുപോലെ ഒന്ന് ഞാൻ അങ്ങോട്ട് ചോദിച്ച് കഴിഞ്ഞാൽ ഒന്നിനും മറുപടി ഉണ്ടാകില്ല. ഒറ്റ ചോദ്യം, ഇന്ന് ആ മനുഷ്യൻ ജീവനോടെ ഇരിപ്പുണ്ട്. 1971 ൽ നിങ്ങളുടെ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ, ഇന്ദിരാ ഗാന്ധി ഭരിക്കുന്ന സമയത്ത് ഇതുപോലെയുള്ള ഒരു സർജിക്കൽ സ്‌ട്രൈക്കിനുള്ള ഒരു അവസരം വന്നിരുന്നു. 16 പട്ടാളക്കാരുടെ തലവെട്ടിയിട്ട് പാകിസ്ഥാൻ ഇവിടുന്ന് പോയി. പൂഞ്ചിറയിൽ. അവിടെ ഒരു ഓഫീസർ കെഞ്ചി, എനിക്ക് ഈ ഓപ്പറേഷൻ ചെയ്യാൻ അവസരം നൽകണം എന്ന് പറഞ്ഞ്. കൊടുത്തില്ല. അവസാനം അദ്ദേഹം സ്വന്തം രിസാക്കിൽ പോയി. പത്ത് പട്ടാളക്കാരെയും കൊണ്ടുപോയി അവിടെയുള്ള ഒരു ബറ്റാലിയനെ മുഴുവൻ തുടച്ചുനീക്കി. തിരിച്ചുവന്നപ്പോൾ ഓഫീസർ ചോദിച്ചു ‘എന്താണ് തെളിവ്’ എന്ന്. അദ്ദേഹം തന്റെ ബാഗ് തുറന്ന് കാണിച്ചുകൊടുത്തു. തങ്ങൾ കൊലപ്പെടുത്തിയ 37 പേരുടെ പെയർ ചെവികളായിരുന്നു അതിൽ ഉണ്ടായിരുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു ‘എനിക്ക് ഇത്രയേ എടുക്കാൻ സാധിച്ചുള്ളൂ’ എന്ന്. അങ്ങനെയൊരു ഓഫീസർ ഉള്ള രാജ്യമാണിത്. അദ്ദേഹത്തിന്റെ പേരാണ് മേജർ ചാന്ദ് മൽഹോത്ര. ആ അദ്ദേഹത്തിന് ചെറിയ ഒരു അവാർഡ് പോലും കൊടുക്കാത്ത സർക്കാർ ആണ് നിങ്ങളുടെ കോൺഗ്രസ്’, മേജർ രവി പറഞ്ഞു.
Also Read:ആമസോണില്‍ ഐ ഫോണ്‍ ബുക്ക് ചെയ്തു: ആലുവ സ്വദേശിക്ക് കിട്ടിയത് വിം ബാറും അഞ്ച് രൂപാ തുട്ടും
‘ഞാൻ സർവീസിൽ ഉണ്ടായിരുന്ന കാലത്ത്, 89-90 കാലമാണ്. ആൻ ഒരു ഓപ്പറേഷൻ എങ്കിലും ഇല്ലാതിരുന്ന ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. അന്ന് കണ്ടൊരു കശ്മീർ ഉണ്ട്. അടുത്തിടെ ഞാൻ കണ്ടൊരു കശ്മീർ ഉണ്ട്. 370 ആർട്ടിക്കിൾ എടുത്ത് കളഞ്ഞതിനു ശേഷം ഏകദേശം ആറ് മാസക്കാലം ഒരു ആക്രമണം ഉണ്ടായിട്ടില്ല. മിസ് ഷമ, നിങ്ങൾ കോൺഗ്രസിന്റെ ഒരു വാക്താവ് ആണ്. ആ സമയം നിങ്ങളൊന്ന് പിറകിലോട്ട് നോക്കൂ. ഒരു സർക്കാർ, ചങ്കൂറ്റമുള്ള സർക്കാർ ആണെങ്കിൽ നമ്മളെ ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കാനുള്ള ചങ്കൂറ്റം എല്ലാവർക്കും ഉണ്ടായിരിക്കണം. രാജ്യം ശക്തികാണിക്കുന്നത് എന്നെ അടിച്ചാല്‍ ഞാന്‍ രണ്ട് അടിക്കും എന്ന രീതിയിലാണ്’, മേജർ രവി വ്യക്തമാക്കി.
Post Your Comments