
തിരുവനന്തപുരം: എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന വിവാദ പരാമർശം പിൻവലിച്ചുവെന്ന റിപ്പോർട്ട് തള്ളി മന്ത്രി മുഹമ്മദ് റിയാസ്. എം.എൽ.എമാരുടെ യോഗത്തിൽ ഖേദപ്രകടനം നടത്തിയിട്ടില്ലെന്നും പറഞ്ഞതിൽ നിന്നും ഒരടി പിറകോട്ട് മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എമാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് മന്ത്രി താൻ മുൻപ് പറഞ്ഞ പ്രസ്താവന പിൻവലിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
നിയമസഭാ കക്ഷിയോഗത്തില്‍ എഎന്‍ ഷംസീറാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. പിന്നാലെ കടകംപള്ളി സുരേന്ദ്രനും കെവി സുമേഷും വിമര്‍ശനം ഏറ്റെടുത്തു. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടിപി രാമകൃഷ്ണന്‍ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തി. റിയാസിനെതിരെ എംഎല്‍എമാരുടെ കൂട്ട വിമര്‍ശനം ഉയർന്നതോടെ റിയാസ് ഖേദ പ്രകടനം നടത്തിയെന്നായിരുന്നു റിപ്പോർട്ട്.
Also Read:ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഒഴിവ്: ഇന്ത്യക്കാർക്ക് അപേക്ഷിക്കാം
എം.എ.എമാരുടെ ശുപാര്‍ശക്കത്തുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. പാർട്ടിയ്ക്കകത്ത് തന്നെ വലിയ കോലാഹലമാണ് ഈ പ്രസ്താവന സൃഷ്ടിച്ചത്. മുതിർന്ന നേതാക്കളടക്കം സംഭവത്തിൽ റിയാസിനെ വിമർശിച്ചിരുന്നു. കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സി.പി.എം എം.എല്‍.എമാരെ പ്രകോപിതരാക്കിയത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എം.എല്‍.എമാര്‍ വിമര്‍ശിച്ചു.
ഇത്തരം വിഷയങ്ങളില്‍ കരാറുകാരെ ശുപാര്‍ശയുമായി മന്ത്രിയുടെ അടുക്കലേക്ക് വിടുന്നത് എംഎല്‍എമാര്‍ ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീടിത് മറ്റു പല വിഷയങ്ങള്‍ക്കും വഴിവെക്കുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പില്‍ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments