Latest NewsKeralaNewsIndia

മോന്‍സന്റെ അറസ്റ്റിനു തൊട്ടുപിന്നാലെ ഐജി ലക്ഷമണയും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്ത്: അനിതയെ ചോദ്യം ചെയ്യും

തൃശൂർ: മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് ശേഷമുളള സംഭാഷണമാണ് പുറത്തു വന്നത്. ഇയാളുമായി തെറ്റിപ്പിരിഞ്ഞ ശേഷമുള്ള ചാറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സനെ അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയായിരുന്നു അനിതയും ലക്ഷമണയും തമ്മിൽ വാട്ട്സ്ആപ്പ് സംഭാഷണം നടത്തിയത്. അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Also Read:കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യത: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിതയാണ്. ഡിജിറ്റല് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിളിച്ചുവരുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇയാളെക്കുറിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടേയും സന്ദേശത്തിലുണ്ട്. പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, മോന്‍സണ്‍ മാവുങ്കലുമായി അനിതയ്ക്ക് ബന്ധമുണ്ടെന്നും അയാളുടെ പുരാവസ്തു ശേഖരം വെറും തട്ടിപ്പാണെന്നും ആനിതയ്ക്ക് അറിയാമായിരുന്നുവെന്ന് മോന്‍സണ്‍ മാവുങ്കലിന്റെ മുൻ ഡ്രൈവർ അജി വ്യക്തമാക്കുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിൽ അനിത ഒരാഴ്ച തങ്ങിയിരുന്നുവെന്നാണ് ഇയാൾ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button