ThiruvananthapuramNattuvarthaLatest NewsKeralaNews

സിപിഎം നേതാവ് മകളുടെ കുട്ടിയെ തട്ടിയെടുത്തെന്ന ആരോപണം: പാർട്ടി നേതാക്കൾക്ക് പരാതി നൽകിയിരുന്നതായി കുഞ്ഞിന്റെ അമ്മ

തിരുവനന്തപുരം: സിപിഎം കാരനായ അച്ഛൻ തന്റെ കുഞ്ഞിനെ തട്ടിയെടുത്തതായും വിട്ടുതരുന്നില്ലെന്നും കാട്ടി സിപിഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്ന് മകൾ. അച്ഛനും അമ്മയും തന്റെ കുഞ്ഞിനെ വിട്ടുതരുന്നില്ലെന്ന് കാട്ടി പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെന്ന് അനുപമ എസ് ചന്ദ്രന്‍ വ്യക്തമാക്കി. തന്റെ അച്ഛന്‍ പറയുന്നതൊക്കെ കളവാണെന്നും അനുപമ കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ആനാവൂര്‍ നാ​ഗപ്പന്‍, പി സതീദേവി തുടങ്ങിയവർക്കെല്ലാം പരാതി നല്‍കിയിരുന്നു എന്ന് അനുപമ വ്യക്തമാക്കി. അനുപമയുടെ വാക്കുകൾക്ക് പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ഇക്കാര്യം ശരിവെച്ചു. കുഞ്ഞിനെ കാണാനില്ലെന്ന അനുപമയുടെ പരാതി ശരിയാണെന്നും അനുപമ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും സതീദേവി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button