റിയാദ്: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള സേവനം പ്രവർത്തനം ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഈ സംവിധാനം കുവൈറ്റിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ലഭ്യമാകുകയെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറക്കിയത്.
ഹജ്ജ്, ഉംറ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഈ സംവിധാനത്തിലൂടെ തങ്ങളുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് തന്നെ ഓൺലൈനിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനും വിസ നേടാനും കഴിയും. വിസയുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി വിസ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാമെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന നേട്ടം. തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിന് സാധ്യമാക്കുന്ന രീതിയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം ബയോമെട്രിക് വിവരങ്ങൾ ഒത്ത് നോക്കുന്ന നടപടികൾ തീർത്ഥാടകർ സൗദിയിലേക്കുള്ള കര, കടൽ, വ്യോമ അതിർത്തികളുടെ പ്രവേശിക്കുന്ന അവസരത്തിൽ പൂർത്തിയാക്കുന്നതാണ്. ഇ-വിസ അനുവദിക്കുന്നതിനായി ഇത്തരത്തിൽ സ്മാർട്ട് ഫോണുകളിലൂടെ ബയോമെട്രിക് രജിസ്‌ട്രേഷൻ ആദ്യമായാണ് സൗദിയിൽ നടപ്പിലാക്കുന്നത്.
Read Also: കോവിഡ് വ്യാപനം: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
Post Your Comments