ഷാർജ: ഷാർജ യൂണിവേഴ്സിറ്റി സ്‌ക്വയർ വ്യാഴാഴ്ച താത്ക്കാലികമായി അടയ്ക്കും. ഷാർജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതൽ 45 മിനിട്ട് നേരത്തേക്കാണ് ഷാർജ യൂണിവേഴ്സിറ്റി സ്‌ക്വയർ അടയ്ക്കുന്നത്.
യുഎഇയുടെ 50 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സുവർണ ജൂബിലി മാർച്ച് ഡെമോയ്ക്ക് വേണ്ടിയാണ് ഷാർജ യൂണിവേഴ്സിറ്റി സ്‌ക്വയർ അടച്ചിടുന്നതെന്ന് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വലിയ ആഘഷ പരിപാടികളാണ് യുഎഇയിൽ സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2 നാണ് ഐക്യ അറബ് എമിറേറ്റ്‌സ് രൂപീകരിച്ചത്. രാജ്യത്തിന്റെ 50-ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ പൊതുജനങ്ങളെയും ഇത്തവണ യുഎഇ ക്ഷണിച്ചിട്ടുണ്ട്. യുഎഇയിൽ വസിക്കുന്ന 200ലേറ രാജ്യക്കാരെയാണ് ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
Post Your Comments