ThiruvananthapuramKeralaLatest NewsNews

തിരുവനന്തപുരം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും: അദാനി ഗ്രൂപ്പ്

കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് എത്തിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആദ്യം നടപ്പിലാക്കുമെന്ന് അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് എത്തിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു വ്യക്തമാക്കി. വികസന പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുമ്പ് വിമാനത്താവളത്തിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തിരിക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മധുസൂദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. അതേസമയം അദാനിക്ക് വിമാനത്താവളം കൈമാറുന്നതിന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് കരാര്‍ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. നിലവിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button