അമ്പാല: പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് ഹരിയാന പോലീസിന്റെ പിടിയിലായത്. ഇയാളുടെ രണ്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്തു.
ഭോപ്പാലിൽ സൈന്യത്തിലെ എഞ്ചിനീയറിങ് റെജിമെന്റിൽ ഹവൽദാറാണ് രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പാക്ക് ചാരസംഘടനയുടെ ഏജന്റുമായി തനിക്ക് ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രോഹിത് കുമാർ സമ്മതിച്ചു.
Post Your Comments