വാഷിങ്ങ്ടണ്‍: വിദ്വേഷം പ്രചരിപ്പിക്കല്‍, കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകല്‍, ഭീകരവാദം, ആയുധമേന്തിയുള്ള സാമൂഹിക പ്രക്ഷോഭണങ്ങള്‍ തുടങ്ങിയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ഫേസ്‌ബുക്ക് തയ്യാറാക്കിയ ഏറ്റവും അപകടകാരികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക ചോർന്നു. കഴിഞ്ഞ ദിവസമാണ് 4000 പേരുടെ വിവരങ്ങൾ ഉൾപ്പെട്ട പട്ടിക പുറത്തുവന്നത്.
അപകടകാരികളായ വ്യക്തികളും സ്ഥാപനങ്ങളും എന്ന വിഭാഗത്തില്‍ പെടുത്തി ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടവരുടെ പേരുവിവരങ്ങളിൽ ഭൂരിഭാഗവും അമേരിക്കന്‍ സ്റ്റേറ്റ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള സംഘടനകളാണ്. പ്രൗഡ് ബോയ്സ്, അമേരിക്കന്‍ നാസി പാര്‍ട്ടി, ഡെയ്ലി സ്റ്റോമര്‍, കു ക്ലക്സ് ക്ലാന്‍, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് തുടങ്ങി അതിതീവ്ര വലതുപക്ഷ സംഘടനകളും ക്വനോണ്‍ ഗൂഢാലോചന സിദ്ധാന്തവുമായി ബന്ധപ്പെട്ട സംഘടനകളും ഇടതുപക്ഷ സംഘടനയായ അന്റിഫയുടെ ചില വിഭാഗങ്ങളും ഉള്‍പ്പെടുന്നു.
ചരിത്രകാരന്മാരായ അഡോള്‍ഫ് ഹിറ്റ്ലര്‍, ബെനിഞ്ചോ മുസ്സോളനി, ജോസഫ് ഗീബല്‍സ് തുടങ്ങിയവരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇറാനില്‍ സ്വന്തമായി കോവിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ലബോറട്ടറിയും വെസ്റ്റ്ബോറോ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ഫ്രെഡ് ഫെല്പ്സ്, പ്രൗഡ് ബോയ്സിലെ ഗവിന്‍ മെക്ലൈന്‍സ്, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിലെ ടോമി റൊബിന്‍സണ്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പട്ടികയില്‍ 53 ശതമാനത്തിലേറെ പേര്‍ ഭീകരവാദവുമായി ബന്ധപ്പെട്ടവരാണ്. അതില്‍ പകുതിയിലധികം പേര്‍ മദ്ധ്യപൂര്‍വ്വദേശത്തേയും തെക്കന്‍ ഏഷ്യയിലേയും ഇസ്ലാമിക തീവ്രവാദികളുമാണ്.
Post Your Comments