തിരുവനന്തപുരം: ഹെൽമറ്റും മാസ്ക്കുമില്ലാതെ വണ്ടിയോടിച്ചയാളെ പോലീസ് തടഞ്ഞു നിർത്തി പിഴയടപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പിഴ നൽകാൻ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോൾ അയാൾ രാമൻ എന്ന് മറുപടി പറയുകയും, അച്ഛന്റെ പേര് ചോദിക്കുമ്പോൾ ദശരഥൻ എന്നും സ്ഥലം അയോദ്ധ്യയെന്നും മറുപടി പറയുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
നിരവധി രസകരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിടികൂടിയ ആൾ തങ്ങളെ പരിഹസിക്കുകയാണെന്ന് പോലും തിരിച്ചറിഞ്ഞിട്ടും പോലീസുകാർക്ക് അയാൾ പറയുന്ന വിവരങ്ങൾ എഴുതിയെടുക്കേണ്ടി വരുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാര്യം. വെറും 29 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം, ലോക്ഡൗണ്‍ സമയത്ത് സമാന രീതിയിൽ മാസ്ക് ധരിക്കാത്തതും, സാമൂഹിക അകലം പാലിക്കാത്തതും, നിയന്ത്രണം ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയതുമടക്കമുള്ള ലംഘനങ്ങള്‍ക്ക് 154 കോടി 42 ലക്ഷത്തി 4700 രൂപ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments