UAELatest NewsNewsInternationalGulf

വഴി അറിയില്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്താം: ഗൂഗിൾ മാപ്പിൽ ചേർന്ന് ആയാസ രഹിത യാത്രയൊരുക്കി അബുദാബി നഗരസഭ

അബുദാബി: വഴി അറിയില്ലെങ്കിലും യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താൻ സഹായിക്കാൻ ഗൂഗിളുമായി ചേർന്ന് അബുദാബി നഗരസഭ. എമിറേറ്റിലെ 2 ലക്ഷത്തോളം മേൽവിലാസങ്ങളും 19,000 റോഡുകളും അബുദാബി നഗരസഭ ഗൂഗിൾ മാപ്പിൽ ചേർത്തു. അടിയന്തര സേവനം എത്രയും വേഗം എത്തിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളുടെ സൗന്ദര്യങ്ങളും ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. നഗരസഭയുടെ ഒൻവാനി ഏകീകൃത അഡ്രസിങ് സംവിധാനവുമായി ഗൂഗിളിനെ ബന്ധിപ്പിച്ചാണ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഞാനും സരിതയും തമ്മിൽ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ല, അന്വേഷണത്തില്‍ ആശങ്കയില്ല: ആര്യാടന്‍ മുഹമ്മദ്‌

പോകേണ്ട സ്ഥലത്തെ കുറിച്ച് ഗൂഗിളിനോട് വിവരം തേടുമ്പോൾ ഭൂപടം അടക്കം പോകേണ്ട വഴി, ദൂരം, ബസ്, ടാക്‌സി, സ്വകാര്യ വാഹനം തുടങ്ങിയവയുടെ വിശദാംശം, അവിടത്തെ കാലാവസ്ഥ തുടങ്ങി ആവശ്യമായ വിവരങ്ങളെല്ലാം ഗൂഗിൾ പറഞ്ഞുതരും. പുതിയ സംവിധാനം സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, സുരക്ഷാ, പരിസ്ഥിതി, വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് നഗരസഭയുടെ സാങ്കേതിക വിഭാഗം ആക്ടിങ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഒമർ അൽ ഷൈബ അറിയിച്ചു.

Read Also: ആർടിഎ ബസ് ടാക്‌സി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനമൊരുക്കി ദുബായ് എക്‌സ്‌പോ

ഒൻവാനി ആപ്പിലൂടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്തും വിവരങ്ങൾ അറിയാനുള്ള സംവിധാനമുണ്ട്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മക്കാനി ആപ്പിലൂടെ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വിവരങ്ങൾ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button