പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും നിരവധിയാണ്.എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍ എന്നത് എത്ര പേര്‍ക്ക് അറിയാം? ‘ഹെല്‍ത്തി’ ആയി ചായ കുടിക്കാന്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെ എന്ന നോക്കാം..
മിക്കവരും ചായയോടെയാണ് ദിവസം തുടങ്ങുക. എന്നാല്‍ രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാന്‍. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അല്‍പസമയത്തിന് ശേഷം മാത്രമാണ് ചായ കഴിക്കേണ്ടത്.
കഫീനും ചിലര്‍ക്ക് ഒട്ടും യോജിക്കാതെ വരാം. ചായ കഴിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തോന്നുന്നത് ഇതുകൊണ്ടാണ്. ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കുന്നു. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ചായയിലൂടെ അധികപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു ടീസ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ. അതും ദിവസത്തില്‍ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റില്‍ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.
Read Also:-വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ!
ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്നമുണ്ടാകാം. ഈ പ്രശ്നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോൾ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.
Post Your Comments