ThiruvananthapuramKeralaLatest NewsNews

മോന്‍സന്‍ മാവുങ്കലുമായി ചേര്‍ത്ത് എ.എ റഹീമിന്റെ ചിത്രം പ്രചരിപ്പിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍, ഇല്ലെന്ന് പ്രിയ

തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും കല്ലറ സ്വദേശിനിയായ പ്രിയ വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ചേര്‍ത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റിലെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അധ്യാപിക പ്രിയ വിനോദ് രംഗത്ത്. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും കല്ലറ സ്വദേശിനിയായ പ്രിയ വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു.

എ.എ റഹീമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധ്യാപിക പ്രിയ വിനോദ് അറസ്റ്റിലെന്നും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തില്‍ വിട്ടയച്ചെന്നുമാണ് വാര്‍ത്ത. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ വിശദീകരണവുമായി പ്രിയ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

സുഹൃത്തുക്കളെ, ഇങ്ങനെ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു… ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന അദ്ധ്യാപികയായ പ്രിയാവിനോദ് ഞാന്‍ തന്നെയാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തതായി ഇതുവരെയും ഞാന്‍ അറിഞ്ഞിട്ടില്ല….ലുട്ടാപ്പി കുന്തത്തില്‍ പറക്കുന്ന മായാജാലമൊന്നും അല്ലല്ലോ ഈ പൊലീസ് സ്റ്റേഷനും അറസ്റ്റും…. സംസ്ഥാനത്ത് ഭരണസ്തംഭനം ആണെന്നുള്ളതിനു മറ്റൊരു തെളിവ് കൂടിയാണിത്…

ഡിഫി, സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച പണിയൊന്നും കാണില്ല… ബാങ്ക് തട്ടിപ്പുകളും പെന്‍ഷന്‍ തട്ടിപ്പും ചാരായം വാറ്റും പീഡനവുമായി എത്രനാള്‍…. ! അതിന്റെ ഒക്കെ സീസണ്‍ വരുമ്പോള്‍ അത്.. ഇപ്പോള്‍ പ്രതികരണശേഷിയുള്ള സ്ത്രീകളുടെ പിറകെ, അവര്‍ എന്തു ചെയ്യുന്നു എന്ന് ഊണും ഉറക്കവും ഒഴിഞ്ഞു കണ്ടെത്തി നേതാക്കളുടെ നക്കാപ്പിച്ചക്കുവേണ്ടി ഇമ്മാതിരി ഉടായിപ്പുകളുമായി ഇറങ്ങിയിരിക്കുകയാണ്….. ഇവന്മാര് എന്തിനാണ് സാധാരണക്കാരിയായ എന്നെ ഭയപ്പെടുന്നത്… ???

ഏതെങ്കിലും ചാവാലി സഖാക്കള്‍ നല്‍കുന്ന ഏതു ചെറ്റത്തരവും പ്രസിദ്ധീകരിക്കാനാണോ ഇത്തരം വാര്‍ത്താ ഗ്രൂപ്പുകള്‍ ഉള്ളത്… ??? അപ്പോള്‍ എന്തു വിശ്വാസ്യതയാണ് ഇവര്‍ ഈ ഗ്രൂപ്പുകളിലൂടെ പൊതുസമൂഹത്തിന് നല്‍കുന്നത്… ??? വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്നും ഈ സഖാക്കളെ ആനയും അംബാരിയുമായി കൊണ്ടുപോയി സ്റ്റേഷനില്‍ നിന്നും കൊടുത്ത റിപ്പോര്‍ട്ട് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഡ്മിന്‍മാര്‍ക്ക് വ്യാജ വാര്‍ത്ത കൈമാറിയിരിക്കുന്നത്…..

ഇത്തരത്തില്‍ അന്ധമായ രാഷ്ട്രീയ വൈരാഗ്യത്താല്‍ എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന സഖാക്കള്‍ക്കും വ്യാജ വാര്‍ത്ത നല്‍കിയ വര്‍ത്താഗ്രൂപ്പ് അഡ്മിന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നിയമനടപടികളുമായി പോകാന്‍ തന്നെയാണ് നീക്കം…

വാല്‍ക്കഷ്ണം::
ഡിഎന്‍എ തേടി അലയുന്ന ഏതു തെരുവ് നായ്ക്കും ഏതൊരാളുടെ പേരിലും കേസ് കൊടുക്കാം….-പിതൃശൂന്യത. എന്നാല്‍ സ്വന്തമായി വ്യക്തിത്വം ഉള്ളവരുടെ പേരില്‍ കേസ് കൊടുത്താല്‍ അതു വര്‍ത്തയാകും…. -സ്വാഭാവികം. മറ്റു ജില്ലകളില്‍ കൂടി ഈ വാര്‍ത്ത വ്യാപിപ്പിക്കാന്‍ എച്ചില്‍ പരതുന്ന ക്വട്ടേഷന്‍ ടീം അണ്ണന്മാര്‍ ശ്രദ്ധിക്കുമല്ലോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button