ഉമ്മുൽഖുവൈൻ: കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി റോബോട്ട് പോലീസ്. കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി അവർക്കെതിരായ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ വേണ്ടി റോബോട്ടിക് പൊലീസ് ചുമതലയേറ്റു. ഉമ്മുൽഖുവൈൻ സ്മാർട് ഗവൺമെന്റ് ഡിപാർട്‌മെന്റിന്റെ സഹകരണത്തോടെയാണ് പുതിയ സേവനത്തിന് തുടക്കം കുറിച്ചത്.
കുട്ടികൾക്ക് റോബോട്ടിനോടു തോന്നുന്ന കൗതുകവും അടുപ്പവും കേസന്വേഷണത്തിനു കൂടുതൽ സഹായകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പരാതികൾ സ്വീകരിക്കാനും ആളുകളെ തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള കഴിവ് റോബോർട്ടിനുണ്ട്. 3 വർഷം പരീക്ഷണാടിസ്ഥാനത്തിൽ റോബട്ടിന്റെ സേവനം ഉപയോഗപ്പെടുത്തിയ ശേഷമാണ് ഔദ്യോഗികമായി റോബോർട്ടിന് പോലീസ് ചുമതല കൈമാറിയത്.
റോബോർട്ടിന്റെ വരവോട് പോലീസിന്റെ സേവനങ്ങളും ജോലിയും കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. അതേസമയം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ പേടി മാറ്റാനും മറ്റുമായി യുഎഇയിൽ റോബട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഫാർമസികളിൽ പോകുമ്പോഴും പേടിയകറ്റാൻ കുട്ടികൾക്കൊപ്പം റോബോർട്ടുകളും ഉണ്ടാകും.
Post Your Comments