Latest NewsUAENewsInternationalGulf

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: തെർമൽ സ്‌ക്രീനിംഗ് നടപടികൾ ചിലയിടങ്ങളിൽ മാത്രമായി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ ചിലയിടങ്ങളിൽ മാത്രമായി ചുരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെർമൽ സ്‌ക്രീനിങ്ങ് നടപടികൾ രാജ്യത്തെ മെട്രോ സ്റ്റേഷനുകൾ, എയർപോർട്ട്, കര, കടൽ അതിർത്തികവാടങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മാത്രമാക്കി ചുരുക്കിയതായും, മറ്റു പൊതുഇടങ്ങളിൽ ഇത്തരം പരിശോധന നിർബന്ധമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പത്ത് കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസ് : എം.കെ.മുനീറിനെ ചോദ്യം ചെയ്ത് ഇഡി

കഴിഞ്ഞ ഏതാനും ദിവസങ്ങളാണ് ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ഖത്തർ തീരുമാനിച്ചത്. പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ‘Ehteraz’ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരുന്നുണ്ടെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ഒരു വർഷത്തിനിടെ ലഭിച്ച ഏറ്റവും മികച്ച വിപണി മൂല്യം: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button