KeralaNattuvarthaLatest NewsNewsIndia

മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക്​ കരുതല്‍ ഉണ്ടായിരുന്നു: മോഹന്‍ ഭാഗവത്​

ദില്ലി: മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക്​ കരുതല്‍ ഉണ്ടായിരുന്നു​വെന്ന് മോഹന്‍ ഭാഗവത്. അവര്‍ ഇരുവരും രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടവരായിരുന്നുവെന്നും സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട്​ സ്വാമി ദയാന്ദന സരസ്വതിയും യോഗി അര്‍വിന്ദും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഉത്രയുടെ അമ്മയുടെ പ്രതികരണം നീതി ദേവതയെ നിഷേധിക്കലാണ്: ജോമോൻ പുത്തൻപുരയ്ക്കൽ

‘സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങളുണ്ടാകുന്നുന്നു. അത്തരം ശ്രമങ്ങളുടെ യഥാര്‍ഥ ലക്ഷ്യം ഒരു വ്യക്​തിയല്ല, ഇന്ത്യന്‍ ദേശീയത തന്നെയാണ്​. എല്ലാവരും യോജിച്ചാല്‍ പലര്‍ക്കും പണിയില്ലാതാകും’, മോഹൻ ഭഗവത് പറഞ്ഞു.

‘അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകുമെന്ന്​ യോഗി അര്‍വിന്ദ്​ പറഞ്ഞിട്ടുണ്ട്. രാം മനോഹര്‍ ലോഹ്യയുടെയും സ്വപ്​നമായിരുന്നു അഖണ്ഡ ഭാരതമെന്നും ഐക്യപ്പെടാനുള്ള ശക്​തിയായി ‘ഹിന്ദുയിസം’ പ്രവര്‍ത്തിക്കും. ആശയങ്ങളില്‍ പരസ്​പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക്​ കരുതല്‍ ഉണ്ടായിരുന്നു’, മോഹന്‍ ഭഗവത്​ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button