Latest NewsKeralaIndia

രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ആളുമായി സംസ്ഥാന മുഖ്യമന്ത്രിക്ക് അരമണിക്കൂറോളം സംസാരിക്കാൻ എന്താണ് വിഷയം? സന്ദീപ്

തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം പിന്തുണ കിട്ടുമെന്ന ചിന്ത ആ സമൂഹത്തോട് കാണിക്കുന്ന അക്രമമാണ്.

തിരുവനന്തപുരം: രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ഐഷ സുൽത്താനയുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഇത്രമേൽ സംസാരിക്കാൻ എന്താണെന്ന ചോദ്യവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഇന്നലെ നിയമസഭയിലെത്തിയാണ് ആയിഷാ സുൽത്താന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ആയിഷാ സുൽത്താനയ്ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുകയും ചെയ്തു.

കേസിൽ പ്രതി ചേർക്കപ്പെടുന്ന എല്ലാവർക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നൽകാൻ തയ്യാറുണ്ടോ എന്ന് അറിയാൻ ആ​ഗ്രഹമുണ്ട്. എന്ത് സഹായമാണ് കേരളാ സർക്കാർ ഇവർക്ക് ചെയ്ത് നൽകാൻ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

രാജ്യദ്രോഹക്കേസിൽ അന്വേഷണം നേരിടുന്ന ഇവരുമായി ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അരമണിക്കൂറോളം സംസാരിക്കാൻ എന്താണ് വിഷയം. ഇന്നലെ നിയമസഭയിലെത്തിയാണ് ആയിഷാ സുൽത്താന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ആയിഷാ സുൽത്താനയ്ക്ക് മുഖ്യമന്ത്രി എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. കേസിൽ പ്രതി ചേർക്കപ്പെടുന്ന എല്ലാവർക്കും മുഖ്യമന്ത്രി ഇത്തരം പിന്തുണ നൽകാൻ തയ്യാറുണ്ടോ എന്ന് അറിയാൻ ആ​ഗ്രഹമുണ്ട്. എന്ത് സഹായമാണ് കേരളാ സർക്കാർ ഇവർക്ക് ചെയ്ത് നൽകാൻ പോകുന്നത്?

രാജ്യം അതിന്റെ സ്വന്തം ജനങ്ങൾക്കെതിരെ ജൈവായുധം പ്രയോ​ഗിച്ചു എന്ന പെരുങ്കള്ളം ലോകത്തോട് വിളിച്ചു പറഞ്ഞ് നാട്ടിൽ വർ​ഗ്​ഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ഇവരുടെ പേരിലുള്ള ആരോപണം. അത്തരമൊരു അഭിപ്രായം കേരളാ സർക്കാരിനുണ്ടോ? കേന്ദ്രം ഭരിക്കുന്നത് ബിജെപി നേതൃത്വം നൽകുന്ന സർക്കാരാണ് എന്നത് കൊണ്ട് രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരുമായി കൂട്ടു ചേരാൻ എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് കഴിയുക? എന്ത് സന്ദേശമാണ് മുഖ്യമന്ത്രിയും കേരളാ സർക്കാരും സിപിഎമ്മും രാജ്യത്തിന് നൽകാൻ ശ്രമിക്കുന്നത്.

തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം പിന്തുണ കിട്ടുമെന്ന ചിന്ത ആ സമൂഹത്തോട് കാണിക്കുന്ന അക്രമമാണ്. മുസ്ലീങ്ങളെല്ലാം തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണെന്ന ചിന്തയിൽ നിന്നാണ് മുസ്ലീം നാമധാരികൾ ചെയ്യുന്ന എല്ലാ ക്രിമിനൽ പ്രവർത്തികളേയും പിന്തുണയ്ക്കാനുളള നീക്കം ഉണ്ടാകുന്നത്. ഇത്തരം വികല ചിന്തകളിൽ നിന്ന് ഉണർന്ന് ഇപ്പോൾ ഇരിക്കുന്ന കസേരയുടെ മഹത്വമെങ്കിലും കാണിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button