പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത ഭ്രമത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകൻ. ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കില്‍ പൃഥ്വിരാജിന് ദേശീയ പുരസ്‌കാരം ഉറപ്പായിരുന്നുവെന്ന് പ്രശസ്ത സബ്‌ടൈറ്റിലിസ്റ്റ് രേഖ്‌സ് വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെയാണ് ഇവർ പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. അന്ധാദുന്‍ കണ്ടവര്‍ക്കും ഭ്രമം ഇഷ്ടപ്പെടുമെന്നും പൃഥ്വിരാജിന്റെ കഴിവിനെ താരതമ്യം ചെയ്യനാവില്ലെന്നും രേഖ്‌സ് പറഞ്ഞിരുന്നു.
Also Read:കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാന്റിന് അയച്ച് കെ സുധാകരന്‍
‘ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കില്‍ പൃഥ്വിരാജ് നിങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന കാര്യത്തില്‍ 101 ശതമാനം ഉറപ്പാണ്. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തണം. പൃഥ്വിരാജ് നമ്മുടെ നിധിയാണ്. പൃഥ്വിക്ക് ലുക്കും കഴിവുമുണ്ട്. അത് രണ്ടും എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന വ്യക്തമായ ധാരണയുള്ള നടനാണ് അയാൾ’, രേഖ്‌സ് പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ ആണ് ഭ്രമം റിലീസ് ചെയ്തത്. ചിത്രത്തിന്റെ സബ്‌ടൈറ്റില്‍ ചെയ്തത് രേഖ്‌സാണ്. പൃഥ്വിരാജിന് പുറമെ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, അനന്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
if this had not been a remake i am 101% sure @PrithviOfficial prithviraj, u wld have got a nat’nal award!! way to go, mark south indian cinema on the world map @APIfilms @e4echennai @cvsarathi @dop007 https://t.co/PTzgH2bTgR
— rekhs (@rekhshc) October 8, 2021
Post Your Comments