കൊല്ലം: ഉത്ര വധക്കേസിൽ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് സൂരജിന്റെ അഭിഭാഷകൻ. സൂരജ് പ്രതിയല്ലെന്നും സൂരജിനെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്‌ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കോടതി സൂരജിനെ കുറ്റക്കാരനാക്കിയിരിക്കുന്നത് തെളിവുകൾ ഇല്ലാതെയാണെന്നും ഈ വിധിക്കെതിരെ അപ്പീൽ നൽകാനാണ് തീരുമാനമെന്നും പ്രതിഭാഗം വക്കീൽ പറഞ്ഞു.
ഈ കേസിൽ ഡമ്മി പരീക്ഷണം ഒരിക്കലും സ്വീകാര്യമല്ലെന്നും ഡമ്മി പരീക്ഷണം തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. പാമ്പിന് ഡമ്മിയെയും മനുഷ്യനേയും പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നും ഡമ്മിയോട് പ്രതികരിക്കുന്നത് പോലെയാകില്ല ഒരു മനുഷ്യനോട് അത് പ്രതികരിക്കുന്നതെന്നും പ്രതിഭാഗം വക്കീൽ പറഞ്ഞു.
മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തില്‍ സവര്‍ക്കര്‍ക്ക് കരുതല്‍ ഉണ്ടായിരുന്നു: മോഹന്‍ ഭാഗവത്
കേസിൽ 17 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി സൂരജിന് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങളിൽ പരമാവധി ശിക്ഷ ലഭിച്ചെങ്കിലും കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ് മാത്രമാണ് ലഭിച്ചത്. ഇതോടെ മകൾക്ക് നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഉത്രയുടെ കുടുംബം അറിയിച്ചു.
Post Your Comments