Latest NewsIndiaNews

ഫീസടയ്ക്കാത്തതിന് പുറത്താക്കി, പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒന്നാം റാങ്ക് നേടി പ്രതികാരം

സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് അധികൃതർ ബോര്‍ഡ് പരീക്ഷയ്ക്ക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തില്ല

കൊരട്ടഗിരി: കര്‍ണാടകയിലെ കൊരട്ടഗിരി സ്വദേശിനിയായ ഗ്രീഷ്മ നായക് പരാജയപ്പെട്ടിടത്ത് നിന്നും വിജയം കൊണ്ട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ്. ഫീസടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പതിനാറ്കാരിയായ ഗ്രീഷ്മയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പഠനം മുടങ്ങിയതിൽ മനംനൊന്ത് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ആത്മഹത്യാ ശ്രമവും പരാജയപ്പെട്ടു. തുടർന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ ഗ്രീഷ്മയുടെ പ്രതികാരം അവസാനിച്ചത് എസ്എസ്എല്‍സിയില്‍ ഒന്നാം റാങ്ക് നേടിയെടുത്തുകൊണ്ടായിരുന്നു.

ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് കർഷക കുടുംബാഗമായ ഗ്രീഷ്മയ്ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നത്. പിതാവ് കര്‍ഷകനാണ്. സ്കൂളിൽ പോകാൻ കഴിയാതെ വന്നപ്പോൾ സഹോദരി കീര്‍ത്തനയാണ് പിന്നീട് പാഠങ്ങൾ പഠിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് അധികൃതർ ബോര്‍ഡ് പരീക്ഷയ്ക്ക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തില്ല. പേര് രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് ഹള്‍ ടിക്കറ്റും ഗ്രീഷ്മയ്ക്ക് ലഭ്യമായില്ല.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 126 പുതിയ കേസുകൾ

ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായ ഗ്രീഷ്മ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതോടെ ഇനി പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന ഭയത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മതാപിതാക്കള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിദ്യഭ്യാസ മന്ത്രി ഇടപെട്ട് ഗ്രീഷ്മയ്ക്ക് ഹാള്‍ടിക്കറ്റ് അനുവദിക്കുകയും പരീക്ഷ എഴുതുകയുമായിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ 95.84 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി ഗ്രീഷ്മ സംസ്ഥാനത്തെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button