Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 126 പുതിയ കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 126 പുതിയ കോവിഡ് കേസുകൾ. 163 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

Read Also: കേരളത്തില്‍ ടൂറിസം രംഗത്ത് പുത്തന്‍ തരംഗം : കാരവാന്‍ ടൂറിസം പദ്ധതി കൊണ്ടുവന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

738,152 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,31,632 പേർ രോഗമുക്തി നേടി. 2,116 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,404 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 321,515 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ല: അഭിഭാഷകന്‍ കോടതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button