Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: വേദിയ്ക്ക് മുകളിലൂടെ പ്രത്യേക ഫ്‌ളൈപാസറ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്‌സ്

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയ്ക്ക് മുകളിലൂടെ പ്രത്യേക ഫ്‌ളൈപാസ്റ്റ് പരേഡ് നടത്തുമെന്ന് എമിറേറ്റ്‌സ്. ഒക്ടോബർ 13, 14 തീയതികളിലാണ് എക്‌സ്‌പോ 2020 വേദിയ്ക്ക് മുകളിലൂടെ എമിറേറ്റ്‌സ് ഫ്‌ളൈപാസ്റ്റ് നടത്തുന്നത്. വളരെ താഴ്ന്ന ഉയരത്തിൽ പറക്കുന്ന രീതിയിലുള്ള ഫ്‌ളൈപാസ്റ്റാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഷെയ്ഖ് സായിദ് റോഡിന് മുകളിലൂടെയും എമിറേറ്റ്‌സ് ഫ്‌ളൈപാസ്റ്റ് നടത്തും.

Read Also: 40 ലക്ഷം കൈക്കൂലി വാങ്ങി: സരിതയുടെ പരാതിയിന്മേൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

ദുബായ് എകസ്‌പോ 2020 പ്രമേയമാക്കി അലങ്കരിച്ചിട്ടുള്ള A380 വിമാനമാണ് ഈ പ്രത്യേക ഫ്‌ളൈപാസ്റ്റ് പരേഡ് നടത്തുന്നത്. എമിറേറ്റ്‌സ് അടുത്ത് തന്നെ വെളിപ്പെടുത്താനിരിക്കുന്ന പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ഫ്‌ളൈപാസ്റ്റുകൾ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഫ്‌ളൈപാസ്റ്റ് നടത്തുന്ന ഈ പ്രത്യേക A380 വിമാനത്തിന്റെ ദൃശ്യങ്ങൾ (ഫോട്ടോകളും വീഡിയോകളും) പകർത്തുന്നതിനും പൊതുജനങ്ങൾക്ക് എമിറേറ്റ്‌സ് അനുവാദം നൽകിയിട്ടുണ്ട്. അതേസമയം ഫ്‌ളൈപാസ്റ്റ് നടത്തുന്ന ഈ വിമാനത്തിന് അപകട സാധ്യതയുണ്ടാക്കുന്ന രീതിയിൽ ഡ്രോണുകൾ ഉപയോഗിക്കരുതെന്നും, ഡ്രോണുകൾ ഉൾപ്പടെയുള്ള ആളില്ലാ വിമാനങ്ങൾക്ക് ജിസിസിഎ ഏർപ്പെടുത്തിയിട്ടുള്ള ‘നോ ഫ്‌ളൈ സോണുകൾ’ സംബന്ധിച്ച എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും എമിറേറ്റ്‌സ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: ഒരു വർഷത്തിനിടെ ലഭിച്ച ഏറ്റവും മികച്ച വിപണി മൂല്യം: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button