Latest NewsKeralaNews

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ജോലികള്‍ നിയന്ത്രിച്ച് വനിതാ ഉദ്യോഗസ്ഥര്‍

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധകൾ നടത്തി വനിതാ ഉദ്യോഗസ്ഥര്‍. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ‘ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് വിമാനത്താവളത്തിൽ പരിശോധനകൾക്ക് വനിത ടീമിനെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്.

ഇന്ത്യയിലെ എല്ലാം കസ്റ്റംസ് ഓഫീസുകളും ഇന്നലെ പകൽ 12 മണിക്കൂർ വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് കമ്മീഷണർ മുഹമ്മദ് യൂസഫ് പറഞ്ഞു. കസ്റ്റംസ് ജോയിന്റെ കമ്മീഷണർ സ്‌മൃതി റെഡ്‌ഢി, അസി.കമ്മീഷണർ ശുഭചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 14 പേരടങ്ങുന്ന വനിതാ ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ നിയന്ത്രച്ചത്.

Read Also  :  ജീവപര്യന്തം 14 വർഷമാണെന്ന് തെറ്റിദ്ധരിച്ച് ജഡ്ജിമാരെ തെറി പറയുന്നവർ അറിയാൻ ഇരട്ട ജീവപര്യന്തം എന്നൊന്നില്ല

വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലെ 50 പേരിൽ 14 പേർ വനിതകളാണ്. ഇവർ നാല് ബാച്ചായി തിരിഞ്ഞാണ് സാധരണ ദിവസങ്ങളിൽ ജോലികൾ ചെയ്യുന്നത്. എന്നാൽ, ഇന്നലെ യാത്രക്കരുടെ ലഗേജ് പരിശോധന ഉൾപ്പെടെ എല്ലാ ചുമത്തലകളും വഹിച്ചത് വനിതകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button