ന്യൂഡൽഹി : ഇന്ത്യയിലെ ക്രിസ്ത്യൻ സഭകൾക്കെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രം പാഞ്ചജന്യ. 1950 കളില്‍ ഫ്രാന്‍സിലെ ചര്‍ച്ചുകളില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് പരാമര്‍ശിച്ച് കൊണ്ടാണ് പാഞ്ചജന്യയുടെ വിമര്‍ശനം. ഇന്ത്യയിലും സമാനമായി ആരോപണം നേരിടുന്ന പുരോഹിതര്‍ക്കെതിരെ അന്വേഷണം വേണമെന്നും മാഗസിനിലെ കവര്‍ സ്‌റ്റോറിയില്‍ ആവശ്യപ്പെടുന്നു.
കേരളം, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പുരോഹിതര്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളാണ് ഇതിന് ഉദാഹരണമായി പരാമര്‍ശിക്കുന്നത്. ചര്‍ച്ചുകളുടെ നടത്തിപ്പിലെ പോരായ്മകള്‍ കന്യാസ്ത്രീകളുടെ എണ്ണം കുറയുന്നതിന് കാരണമാവുന്നെന്നും പാഞ്ചജന്യയിൽ പറയുന്നു. കേരളത്തിലെ കന്യാസ്ത്രീകളുടെ എണ്ണം ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. ഇതിന് പകരം ഉത്തരേന്ത്യയിലെ പാവപ്പെട്ട
കുടുംബങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിതമായും വഞ്ചനയിലൂടെയും മറ്റും കന്യാസ്ത്രീകളാക്കുകയാണെന്നും മാഗസിനില്‍ പറയുന്നു.
Read Also : കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറും മുന്‍പേ ലോകത്തെ മറ്റൊരു ദുരന്തം കൂടി തേടിയെത്തുമെന്ന് മുന്നറിയിപ്പ്
രണ്ട് ലക്ഷത്തിലേറെ കുട്ടികളാണ് 1950 മുതൽ ഫ്രാൻസിലെ കത്തോലിക്കാ ചർച്ചുകളിൽ ലൈംഗിക പീഡനത്തിനിരയായിരിക്കുന്നത്. ഇതിൽ 2,16000 കുട്ടികൾ പുരോഹിതരാൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടവരാണ്. ചർച്ചുകളിലെ മറ്റ് ജീവനക്കാർ നടത്തിയ പീഡനങ്ങൾ കൂടി പരിഗണിച്ചാൽ ഈ നമ്പർ 3,30000 ആയി ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപദ്രവിക്കപ്പെട്ട കുട്ടികളിൽ കൂടുതലും 10 നും 13നും വയസ്സിനിടയിൽ വരുന്നവരാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments