ലണ്ടന്‍ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും ലോക രാജ്യങ്ങള്‍ കരകയറികൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റൊരു ദുരന്തം കൂടി ലോകത്തെ തേടിയെത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. അടുത്തതായി ലോകത്ത് നാശം വിതയ്ക്കാന്‍ എത്തുന്നത് നിപ്പയായിരിക്കും എന്നാണ് സൂചന. കോവിഡില്‍ നിന്നും വ്യത്യസ്തമായി മരണ സാധ്യത ഏറെയുള്ള രോഗമാണ് നിപ്പ. കോവിഡ് ബാധിച്ചവരില്‍ 1 ശതമാനം വരെ മാത്രമാണ് മരണം സംഭവിച്ചതെങ്കില്‍ നിപ്പയുടെ കാര്യത്തില്‍ മരണ സാധ്യത 50 ശതമാനം വരെയാണ്.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടുവാന്‍ ലോകം ഇപ്പോഴും തയ്യാറെടുത്തിട്ടില്ല എന്നാണ് അസ്ട്ര സെനെക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രൊഫസര്‍ ഡെയ്ം സാറാ ഗില്‍ബര്‍ട്ട് പറഞ്ഞത്. അതുപോലെ പുതിയതരം വൈറസുകള്‍ ഏതു നിമിഷവും എത്തിയേക്കാമെന്നും അവര്‍ പറയുന്നു.
നിപ്പ ഏതു നിമിഷവും ലോകത്തെ പിടിച്ചുലച്ചേക്കാം. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിപ്പയെ പ്രതിരോധിക്കുവാനുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇതുവരെയും അത് എവിടെയും എത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം കേരളത്തില്‍ 12 വയസ്സുള്ള ഒരു ബാലന്‍ നിപ്പ ബാധിച്ച് മരിച്ചത് ശാസ്ത്രലോകം ഗൗരവത്തോടെയാണ് കാണുന്നത്. നിപ്പ മറ്റൊരു മഹാമാരിയായി ലോകമെമ്പാടും പടരുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി
നിപ്പയുടെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം എത്തുകയാണെങ്കില്‍ കോവിഡിനേക്കാള്‍ അതീവ മാരകമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments