Latest NewsKeralaNews

സഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് ഉപയോഗിക്കരുത്: സ്പീക്കര്‍

പാര്‍ട്ടി ഫണ്ട് ചോദിച്ച് വ്യവസായിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് സ്പീക്കറുടെ പാർമർശം

തിരുവനവന്തപുരം: നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളുടെ പേര് പയോഗിക്കരുതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. കൊല്ലം ചവറയില്‍ പാര്‍ട്ടി ഫണ്ട് ചോദിച്ച് വ്യവസായിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതി സഭയില്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് സ്പീക്കറുടെ പാർമർശം.

ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ് ഉന്നയിച്ച ചോദ്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചത് അനുചിതമല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ച് കൊണ്ടല്ല സഭയില്‍ ചോദ്യങ്ങൾ ഉന്നയിക്കേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പാര്‍ട്ടി ചോദിച്ച പിരിവ് തന്നില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തുമെന്ന് അമേരിക്കന്‍ മലയാളിയായ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ കൃഷി ഓഫിസര്‍ക്കും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ പരാതി നല്‍കുകയും ചെയ്തിരുന്നു.

Read Also  :  നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല: അനുരാഗ് ഠാക്കൂര്‍

അതേസമയം, വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട യാതൊരു സംസ്ഥാനത്ത് പ്രശ്‌നങ്ങളുമില്ലെന്നാണ് വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണം. സംസ്ഥാനത്ത് വ്യവസായത്തിന് നല്ല അന്തരീക്ഷമാണെന്നും വ്യവസായ മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിക്കുകയാണ് . വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button