Latest NewsNewsIndia

നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല: അനുരാഗ് ഠാക്കൂര്‍

രജൗരിയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബലിദാനം വ്യര്‍ത്ഥമാകില്ലെന്ന് അദ്ദേഹം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഭീകരരെ എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. രാജ്യത്തേക്ക് നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രജൗരിയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബലിദാനം വ്യര്‍ത്ഥമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും സമാധാനപരമായി മുന്നോട്ട് പോകുന്ന ജമ്മുകാശ്മീരിലെ ജനജീവിതം കണ്ട് സഹിക്കാന്‍ പറ്റാത്തവരാണ് ഭീകരാക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഭീകരരെ സഹായിക്കുന്നവരാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ജനങ്ങളുടെയും രാജ്യത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍-മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍. പഞ്ചാബ് സ്വദേശികളായ സുബേധര്‍ ജസ്വീന്ദര്‍ സിംഗ്, മന്‍ദീപ് സിംഗ്, ഗഡ്ഡന്‍ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button