Latest NewsNewsIndia

തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ പൊലീസ് വെടിവച്ചുകൊന്നു

ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു.

ചെന്നൈ: സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെ ചെന്നൈ പൊലീസ് വെടിവച്ചുകൊന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം . ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍ത്താസ് എന്നയാളാണ് കൊല്ലപ്പെട്ടത്.

ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ മുര്‍ത്താസ്, അക്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. എന്നാല്‍,കവര്‍ച്ചയായിരുന്ന ലക്ഷ്യം. സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്‍റെ മാല ഇവര്‍ പൊട്ടിച്ചു. എന്നാല്‍,സ്ത്രീയുടെ ബഹളം കേട്ടതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. തുടര്‍ന്ന് മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ പാഞ്ഞടുക്കുകയായിരുന്നു .

Read Also: മാവോയിസ്‌റ്റ് ബന്ധം: മൂന്നിടത്ത് എന്‍.ഐ.എ​ റെയ്​ഡ്

ഇതേസമയം മുര്‍ത്താസ് അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി. ഇവരുടെ പിന്നാലെ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കി. തുടര്‍ന്ന് മൂന്നുറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച്‌ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാട്ടില്‍ ഇവരുടെ സ്ഥാനം കണ്ടെത്തുകയും. ഇവര്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ മുര്‍ത്താസ് വെടിവച്ചു. തിരിച്ചു നടത്തിയ വെടിവയ്പ്പില്‍ മുന്‍ത്താസ് കൊല്ലപ്പെടുകയായിരുന്നു . കൂട്ടാളി അക്തര്‍ പൊലീസ് പിടിയിലായി എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button