
ഓസ്ട്രേലിയ: വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. കുക്ക് ടൗണിനടുത്തുള്ള എൽ & ആർ കോളിൻസ് ഫാമിലാണ് സംഭവം നടന്നതെന്ന് കെയർസ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിം ലോംഗ്ബോട്ടം എന്നയാളിന്റെ ദേഹത്താണ് വാഴ വീണത്. വാഴത്തോട്ടത്തിലെ .
2016 ജൂണിൽ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ കുക്ക്‌ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ശാരീരികാവസ്ഥ മോശമായതിനാൽ ജെയിമിന് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. തുടർന്ന്, കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്ന് കാണിച്ച് അദ്ദേഹം തോട്ടത്തിന്റെ ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വിലയിൽ വൻ കുതിപ്പ്
സഹ ജീവനക്കാരൻ യന്ത്രം ഉപയോഗിച്ച് അസാധാരണമായ ഉയരമുള്ള ഒരു വാഴ മുറിച്ചപ്പോൾ വാഴ ഒറ്റയടിയ്ക്ക് ജെയിമിന്റെ മേൽ വന്ന് പതിക്കുകയായിരുന്നു. സാധാരണയിൽ കൂടുതൽ ഉയരമുള്ള മരങ്ങൾ സുരക്ഷിതമായ രീതിയിൽ മുറിക്കാൻ താനുൾപ്പെടെയുള്ള തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം കമ്പനി നൽകിയിട്ടില്ലെന്ന് ജെയിം പറഞ്ഞു. ജെയിമിന്റെ ദേഹത്ത് പതിച്ച വാഴകുലയ്ക്ക് 70 കിലോയോളം തൂക്കമുണ്ടെന്നും ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാൾക്ക് ഇനിമേൽ ജോലി ചെയ്യാൻ കഴിയില്ലെന്നും കോടതി കണ്ടെത്തി.
തുടർന്ന് കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ’70 കിലോ തൂക്കമുള്ള വാഴക്കുല ജെയിമിന്റെ ദേഹത്ത് വീണതിനാൽ അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അയാൾക്ക് കമ്പനി ശരിയായ പരിശീലനം നൽകിയിരുന്നില്ലെന്നും കോടതി കണ്ടെത്തി. കമ്പനി ശരിയായ പരിശീലനം നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളർ നൽകണമെന്നും ജഡ്ജി കാതറിൻ ഹോംസ് പ്രസ്താവിക്കുകയായിരുന്നു.
Post Your Comments