കൊല്ലം: കൊല്ലം സ്വദേശിനി പ്രീതി പൂണെയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബുധനാഴ്ചയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ മരണം സ്ത്രീധന പീഡനം മൂലമുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ പ്രീതിയുടെ ഭര്‍ത്താവ് ആലപ്പുഴ സ്വദേശിയായ അഖിൽ അറസ്റ്റിലായി. ആറ് വര്‍ഷം മുന്‍പ് ഏകദേശം 85 ലക്ഷം രൂപയും 125 പവനും സ്ത്രീധനമായി നല്‍കിയായിരുന്നു പ്രീതിയുടെയും വിവാഹം നടത്തിയത്. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു മകള്‍ക്ക് ക്രൂരമര്‍ദനമേറ്റിരുന്നതായും പ്രീതിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
read also: ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം: അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു, ഓപ്പറേഷൻ തുടരുന്നു
ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങള്‍ പുറത്ത് വന്നിരുന്നു. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്ബോള്‍ പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നില്‍ അഖിലും അമ്മയും ആണെന്നാണ് പിതാവ് മധുസൂദനന്‍ പിള്ള ഉൾപ്പെടെയുള്ള പ്രീതിയുടെ ബന്ധുക്കളുടെ ആരോപണം.
‘തന്റെ മകളെ അവര്‍ കൊന്നതാണെന്നാണ് എന്റെ ബലമായ സംശയം. അവള്‍ അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ഇല്ല. കാരണം അവള്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വന്നാല്‍ മതി. എല്ലാ സാമ്ബത്തിക സഹായങ്ങളും ഞങ്ങള്‍ ചെയ്തു കൊണ്ടിരുന്നതാണ്. നവംബര്‍ അഞ്ചാം തീയതി അവള്‍ ഞങ്ങളെ കാണാന്‍ വരാനിരുന്നതാണ്. ടിക്കറ്റെടുത്തതാണ് പൂണെയില്‍ നിന്ന് ഡല്‍ഹിയിലേക്ക്. അവള്‍ വന്നാല്‍, തിരിച്ചുചെല്ലില്ലാ എന്ന് അവര്‍ക്ക് തോന്നി കാണും. ആ രീതിയില്‍ അവള്‍ സംസാരിച്ചിട്ടുണ്ട്. കൂട്ടുകാരികളുമായി ഷെയര്‍ ചെയ്തിട്ടുണ്ട്.’ മധുസൂദനൻ പിള്ള പറഞ്ഞു.
‘അവസാന സമയത്ത് അവള്‍ പറയുമായിരുന്നു…അവര്‍ക്കുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങള്‍ എല്ലാം, ഞാനോ അവളോ ഉത്തരവാദിയാണെന്നും അത് നികത്തി കൊടുക്കണമെന്നും. അവന്റെ അച്ഛന്‍ 2018 ല്‍ മരിച്ചു പോയി. അതിന് ശേഷമാണ് പ്രശ്‌നം രൂക്ഷമാകുന്നത്. മൂന്നാമത് ഒരാളെ കൊണ്ടാണ് അവര്‍ സംഭവം വിളിച്ചുപറഞ്ഞത്.നേരിട്ട് അറിയിച്ചില്ല. അമ്മയും മകനും മാത്രമാണ് ഇത് കണ്ടത്. അവര്‍ തന്നെ താഴെയിറക്കി സോഫായില്‍ കിടത്തി. റൂം ക്ലീന്‍ചെയ്തു, മറ്റുള്ളവര്‍ വരും മുമ്ബ്. കണ്ടാല്‍ തൂങ്ങി മരണത്തിന്റേതായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പൂണെയില്‍ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൃതദേഹം അടക്കുകയാണ് ചെയതത്. ഭാവിയില്‍ എന്തെിലും തെളിവുകള്‍ വേണ്ടി വന്നാല്‍… ‘ മധുസൂദനൻ പിള്ള ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments