ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഒമ്പതു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ അന്വേഷണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ബിഹാറുകാരനായ തെരുകച്ചവടക്കാരനെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട മുഖ്തര്‍ ഷാ ആണെന്ന് ഐജി വിജയകുമാര്‍ അറിയിച്ചു
അതേസമയം തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേര്‍ വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍-മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍. പഞ്ചാബ് സ്വദേശികളായ സുബേധര്‍ ജസ്വീന്ദര്‍ സിംഗ്, മന്‍ദീപ് സിംഗ്, ഗഡ്ഡന്‍ സിംഗ്, യുപി സ്വദേശി സരത് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റ് സൈനികര്‍.
വൈശാഖിന്റെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ വര്‍ഷം ഇത്രയധികം സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്.
Post Your Comments