COVID 19Latest NewsIndiaNews

രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധവാക്സിന്‍ നല്‍കാന്‍ അനുമതി. തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് പ്രതിരോധവാക്സിനായ കൊവാക്സിന്‍ നല്‍കാനാണ് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയത്.

രണ്ട് വയസു മുതല്‍ 18 വയസുവരെയുള്ളവര്‍ക്കാണ് കൊവാക്സിന്‍ കുത്തിവെയ്പ്പ് നല്‍കുക. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കൊവാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

ഭാരത് ബയോടെക്കിന്റെ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കുത്തിവെയ്പ്പിന് ഡിസിജിഐ അനുമതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button