News

വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ക്ക് നല്ല പൗരന്മാരാകാന്‍ കഴിയില്ല, അവർ രാജ്യത്തിന് ഭാരം : അമിത് ഷാ

ന്യൂഡല്‍ഹി : വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഇന്ത്യക്ക് ഭാരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതത്തില്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സംസദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ ഇന്ത്യക്ക് ഭാരമാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ കുറിച്ചോ ചെയ്യേണ്ട കര്‍ത്തവ്യങ്ങളെ കുറിച്ചോ അവര്‍ക്ക് ധാരണയുണ്ടാകില്ല. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെ നല്ല പൗരനാകാന്‍ കഴിയും?’- മന്ത്രി ചോദിച്ചു.

Read Also  :  സവാള അരിയുമ്പോൾ ഇനി കണ്ണ് എരിയില്ല : കിടിലൻ ടിപ് ഇതാ

മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഏറ്റവും വലിയ പ്രശ്‌നം സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടികളായിരുന്നു.തുടര്‍ന്ന് മോദി രക്ഷാകര്‍ത്താക്കളുടെ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും കുട്ടി സ്‌കൂളില്‍ വന്നില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. ഒപ്പം അധ്യാപകര്‍ക്ക് കൃത്യമായ ചുമതലകള്‍ നല്‍കി. ഇതോടെ സ്‌കൂള്‍ പഠനം മുടങ്ങുന്ന കുട്ടികളുടെ കണക്ക് 37 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറഞ്ഞു എന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button