![](/wp-content/uploads/2021/10/swift.jpg)
കൊല്ലം: റോഡിലെ ചപ്പാത്തിലൂടെയുള്ള ശക്തമായ വെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. വയയ്ക്കൽ വഞ്ചിപ്പെട്ടി ജംഗ്ഷനിലുള്ള ഒഴുകുപാറയ്ക്കൽ റോഡിന് കുറുകെയുള്ള വെള്ളത്തിൽ പെട്ടാണ് കാർ ഒഴുകിപ്പോയത്.
തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ കൊട്ടാരക്കര ഭാഗത്തുനിന്നും എംസി റോഡ് വഴി തിരുവനന്തപുരത്തേക്ക് പോയ ആൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. എംസി റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതിനാൽ ഇടറോഡുകൾ വഴി എത്തിയതാണ് ഇയാൾ.
വാഹനം ഒഴുക്കിൽപെട്ടതോടെ പെട്ടെന്ന് ഡോർ തുറന്ന് ഉടമ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് വെള്ളം കാണാനെത്തിയ നാട്ടുകാരിൽ ചിലർ വെള്ളത്തിൽ ചാടി കാർ പിടിച്ചുനിർത്തിയ ശേഷം വടംകെട്ടിവലിച്ച് കരക്കെത്തിച്ചു.
Post Your Comments