Latest NewsNewsInternationalKuwaitGulf

നിയമ ലംഘകരായ പ്രവാസികളുടെ നാടുകടത്തൽ: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: നിയമ ലംഘകരായ പ്രവാസികളുടെ നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി കുവൈത്ത്. ഇതിനായുള്ള ഫയലുകളും മറ്റ് രേഖകളും വേഗത്തിൽ തയ്യാറാക്കുന്നതിന് അൽ അസ്സാം റൌണ്ട് എബൌട്ടിന് സമീപം പുതിയ ഓഫീസ് തുറക്കാനൊരുങ്ങുകയാണ് കുവൈത്ത്. പ്രിസൺ അഡ്മിനിസ്‌ട്രേഷൻ വിഭാഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. താമസകാര്യ പരിശോധനാ വിഭാഗവുമായി സഹകരിച്ചായിരിക്കും ഇതിനായുള്ള നടപടികൾ സ്വീകരിക്കുകയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നതിന് വേണ്ടി ഹിന്ദുക്കള്‍ മതം മാറുന്നത് തെറ്റ് : മോഹന്‍ ഭാഗവത്

കഴിഞ്ഞയാഴ്ച കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് തമർ അൽ അലി നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചിരുന്നു. ഇവിടെ പരിധിയിലധികം ആളുകളെ താമസിപ്പിക്കരുതെന്ന് സന്ദർശന വേളയിൽ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതനുസരിച്ചാണ് ജനറൽ അഡ്മിനിസ്‌ട്രേഷൻ, കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷൻസ്, പ്രിസൺ അഡ്മിനിസ്‌ട്രേഷൻ എന്നീ വിഭാഗങ്ങൾ ചേർന്ന് പുതിയ നാടുകടത്തൽ കേന്ദ്രം ആരംഭിക്കുന്നത്.

വിമാനത്താവളത്തിൽ പ്രത്യേക നാടുകടത്തൽ സെൽ ആരംഭിക്കുന്ന വിഷയവും പരിഗണനയിലുണ്ട്. രാജ്യം വിടാനാഗ്രഹിക്കുന്ന നിയമലംഘകർക്ക് ഈ സെല്ലിനെ സമീപിച്ച് നാടുകടത്തലിനുള്ള നടപടികൾ പൂർത്തീകരിക്കാം.

Read Also: റോഡുകള്‍ വെള്ളത്തിനടിയില്‍, സംസ്ഥാന പാത അടച്ചു, ആറളത്ത് ഉരുള്‍പൊട്ടിയതായി സൂചന: അതിതീവ്ര മഴയില്‍ ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button