ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച നടക്കുന്ന ജി -20 നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനുശേഷം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തിന്റെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ച് ജി-20 യില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന . പ്രധാനമന്ത്രി മോദിയുടെ പങ്കാളിത്തം പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രാലയം ഉച്ചകോടിയുടെ അജണ്ടയില്‍ മാനുഷിക ആവശ്യങ്ങളോടുള്ള പ്രതികരണം, സുരക്ഷ, അഫ്ഗാനിസ്ഥാനിലെ ഭീകരതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കുമെതിരായ പോരാട്ടം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also :യെമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 400 ലേറെ ഹൂഥികള്‍ കൊല്ലപ്പെട്ടതായി സഖ്യസേനാ വക്താവ്
ഇറ്റാലിയന്‍ പ്രസിഡന്‍സിയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനില്‍ വരാനിരിക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ ഒക്ടോബര്‍ 12 ന് വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ പങ്കെടുക്കും. യോഗത്തിന്റെ അജണ്ടയില്‍ മാനുഷിക ആവശ്യങ്ങളോടുള്ള പ്രതികരണവും അടിസ്ഥാന സേവനങ്ങളിലേക്കും ഉപജീവനമാര്‍ഗ്ഗങ്ങളിലേക്കും ഉള്ള പ്രവേശനം സംബന്ധിച്ച ചര്‍ച്ചയും ഉള്‍പ്പെടും. സുരക്ഷ, തീവ്രവാദത്തിനെതിരായ പോരാട്ടം, കുടിയേറ്റം, മനുഷ്യാവകാശങ്ങള്‍ എന്നിവ ജി -20യില്‍ ചര്‍ച്ച ചെയ്യും.
Post Your Comments