ThiruvananthapuramKollamKeralaNattuvarthaLatest NewsIndiaNews

സാമൂഹ്യമാധ്യമങ്ങൾ വഴി പെണ്‍കുട്ടികളെയും യുവതികളെയും ബ്ലാക്ക്മെയില്‍ ചെയ്തയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങൾ വഴി പെണ്‍കുട്ടികളെയും യുവതികളെയും പരിചയപ്പെട്ട ശേഷം അവരുടെ ഫോട്ടോയും വീഡിയോയും കൈക്കലാക്കി, സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ചെന്നൈ അമ്പത്തൂര്‍ വിനായക പുരം ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റില്‍ ഡോര്‍ നമ്പര്‍ 25 സുരേഷ് കുമാര്‍ 28 വയസുള്ള ജെറി എന്ന് വിളിക്കുന്ന ശ്യാമിനെ കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Also Read:‘തനിക്ക് പറ്റിയ ഒരു നാക്കു പിഴ’: ആശ്വാസവും ആത്മസംതൃപ്തിയും കിട്ടുമെങ്കില്‍ അധിക്ഷേപിച്ചോളുയെന്ന് ശിവന്‍കുട്ടി

ബാംഗ്ലൂരിലുള്ള ഒരു പ്രമുഖ IT സ്ഥാപനത്തില്‍ ആണ് പ്രതി ജോലി ചെയ്തിരുന്നത്. ഇത് മനസിലാക്കിയ അനേഷണ സംഘം അവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവതികളിൽ നിന്ന് യുവാവ് സ്വര്‍ണവും പണവും കൈപ്പറ്റിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയെ പിടികൂടാനായത്.

അതേസമയം, സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള തട്ടിപ്പുകൾ തുടർക്കഥകളാവുകയാണ്. ദിനം പ്രതി അനേകം പേരാണ് സമാന കേസുകളിൽ അകത്താകുന്നത്. തട്ടിപ്പിനിരയാകുന്ന പെൺകുട്ടികളുടെ എണ്ണവും അധികരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button