Latest NewsIndiaNews

കാശ്മീർ അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: അഞ്ച് സൈനികർക്ക് വീരമൃത്യു

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് സേനയ്‌ക്കെതിരായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു തിങ്കളാഴ്ച നടന്നത്

ശ്രീനഗർ: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ആര്‍മി ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. അതിർത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സൂറന്‍കോട് മേഖലയിലാണ് അഞ്ച് ആയുധധാരികളായ ഭീകരർ നുഴഞ്ഞുകയറിയത്. ഇതേത്തുടർന്ന് സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു.

അതേസമയം അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൂറൻകോട്ടിലെ ഡികെജിക്കു സമീപമുള്ള ഗ്രാമത്തിൽ അതിരാവിലെ ഓപ്പറേഷൻ ആരംഭിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. ആദ്യം സുരക്ഷാസേനയ്ക്കു നേരെ ഭീകരർ കനത്ത വെടിവെപ്പ് നടത്തിയെന്നും അതിന്റെ ഫലമായി ജെസിഒയ്ക്കും മറ്റ് നാല് ഉദ്യോഗസ്ഥർക്കും ഗുരുതര പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റ അഞ്ചു പേരും പിന്നീട് വീരമൃത്യു വരിക്കുകയായിരുന്നു.

‘പങ്കാളി ഇങ്ങനെയായിരുന്നെങ്കിൽ..’ : ഭാര്യയെക്കുറിച്ചുള്ള പുരുഷന്റെ കാഴ്ചപ്പാട് ഇങ്ങനെ

തീവ്രവാദികളെ പിടികൂടുന്നതിനായി കൂടുതൽ സുരക്ഷാസൈനികർ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു. അതിർത്തിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് സേനയ്‌ക്കെതിരായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു തിങ്കളാഴ്ച നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button