Latest NewsNewsDevotional

ഈ 4 ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക…

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടിൽ ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നത് വളരെ ദോഷകരമാണ് എന്നാണ്.

ഹിന്ദു മതഗ്രന്ഥങ്ങളിൽ മരങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. വാസ്തുശാസ്ത്രമനുസരിച്ച്, ചില മരങ്ങളും സസ്യങ്ങളും വീട്ടിൽ നടുന്നത് ജീവിതത്തിൽ സന്തോഷവും വളർച്ചയും നൽകുന്നു. എന്നാൽ ഇത്തരം ധാരാളം ചെടികളുമുണ്ട് അത് വീട്ടിൽ നടുന്നത് ജീവിതത്തിൽ പ്രതികൂല ഫലമുണ്ടാക്കും. ഇന്ന് നമുക്ക് വീട്ടിൽ നടാൻ പാടില്ലാത്ത അത്തരം ചില ചെടികളെക്കുറിച്ച് അറിയാം..

ഈന്തപ്പനകൾ നടുന്നത് ഒഴിവാക്കുക

വാസ്തുശാസ്ത്രമനുസരിച്ച് വീട്ടിൽ ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നത് വളരെ ദോഷകരമാണ് എന്നാണ്. ഏതൊരു വീട്ടിലാണോ ഈന്തപ്പനകൾ നട്ടുപിടിപ്പിച്ചിരിക്കുനത് അവിടെ പണത്തിന്റെ അഭാവമുണ്ടാകാറുണ്ട്. മാത്രമല്ല കടം തലയ്ക്കുമീതെ കയറുകയും ചെയ്യും.

ഇതുകൂടാതെ വീട്ടിലെ അംഗങ്ങളുടെ ആരോഗ്യവും മോശമാകും. അതിനാൽ ഈ വൃക്ഷം ഓർമ്മിക്കാതെ പോലും വീട്ടിൽ നടരുത്. എന്നാൽ നിങ്ങളുടെ വീട് വലുതാണെങ്കിൽ അതിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ ഈ വൃക്ഷം നിങ്ങൾക്ക് അവിടെ അവിടെ നടാം. ഇത് വാസ്തുശാസ്ത്രത്തിൽ ശുഭമായി കാണുന്നു.

മുള നടുന്നത് ദോഷകരമാണ്

വീട്ടിൽ മുള നടരുത്. ഇത് വീട്ടിൽ നടുന്നതിലൂടെ നടക്കുമെന്ന് ഉറപ്പുള്ള പല കാര്യങ്ങളും നടക്കാതാകുകയും നിങ്ങൾക്ക് കനത്ത നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഹിന്ദുമത വിശ്വാസമനുസരിച്ച് മുളയുടെ ഉപയോഗം മരണം നടക്കുന്ന വേളകളിലാണ് ഉപയോഗിക്കുന്നത് എന്നാണ്. അത് അശുഭമായിട്ടാണ് കണക്കാക്കുന്നത്.

കൂവളം നൽകുന്നു ദാരിദ്രം

വാസ്തു ശാസ്ത്രമനുസരിച്ച് ഒരിക്കലും അബദ്ധത്തിൽ പോലും വീട്ടിൽ ഒരു കൂവളത്തിന്റെ വൃക്ഷം നട്ടുപിടിപ്പിക്കരുത്. ഇത് നടുന്നത് വീട്ടിൽ ദാരിദ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. ഒപ്പം വീടിന്റെ സമാധാനത്തെ ബാധിക്കുന്നു.ഈ ചെടിയിൽ നെഗറ്റീവ് ശക്തികൾ വസിക്കുന്നുവെന്നാണ്. അതിനാൽ ഈ വൃക്ഷം വീടുകളിൽ നടരുത്.

പുളിമരം രോഗം കൊണ്ടുവരും

വാസ്തുശാസ്ത്രമനുസരിച്ച് പുളി മരം ഒരിക്കലും വീട്ടിലോ പൂന്തോട്ടത്തിലോ നടരുത്. കാരണം വീടിനു ചുറ്റും പുളി മരം സ്ഥാപിക്കുന്നത് ശുഭമായി കണക്കാക്കില്ല. പുളി മരം ഉള്ളിടത്ത് താമസിക്കുന്നവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. കുടുംബാംഗങ്ങൾക്ക് രോഗങ്ങൾ വന്നുചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button