ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള അമിത് ഷായുടെ വാക്കുകളെ പരിഹസിച്ച് വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. ട്വിറ്ററിലായിരുന്നു മോദിക്കെതിരെ മാര്‍ട്ടിന നവരത്തിലോവയുടെ പരിഹാസം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകകളടങ്ങിയ വാര്‍ത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മര്‍ട്ടിന അതിനെ തമാശയെന്ന് വിശേഷിപ്പിച്ചത്.
And for my next joke …?? https://t.co/vR7i5etQcv
— Martina Navratilova (@Martina) October 10, 2021
‘അടുത്ത തമാശ’യെന്ന് അവര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സന്‍സാദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
Post Your Comments