Latest NewsIndiaHealth & Fitness

ലോക കാൻസർ ദിനം: പാവപ്പെട്ട കുടുംബങ്ങൾക്ക് കാൻസർ പരിചരണം ലഭ്യമാക്കുന്നതിൽ പിഎംജെഎവൈ പദ്ധതി ഫലപ്രദം

ആയുഷ്മാൻ ഭാരത് പദ്ധതി നിരവധി കാൻസർ രോഗികൾക്ക് ഗുണം ചെയ്തുവെന്ന് ചെന്നൈയിൽ നിന്നുള്ള ഡോ. സുഭാഷും വ്യക്തമാക്കി

ന്യൂഡൽഹി: ഫെബ്രുവരി നാലിന് ലോക കാൻസർ ദിനം ആചരിക്കുന്ന വേളയിൽ രാജ്യത്ത് പാവപ്പെട്ടവർക്ക് രോഗനിർണയത്തിനും നേരത്തെയുള്ള ചികിത്സയ്ക്കും കേന്ദ്രസർക്കാർ നൽകുന്ന സഹായങ്ങളെ പ്രകീർത്തിച്ച് മെഡിക്കൽ ലോകം. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിൽ നിന്നുള്ള കാൻസർ രോഗികൾക്ക് ചികിത്സ നേടുന്നതിന് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വളരെ സഹായകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

പലർക്കും കാൻസർ രോഗനിർണയം താങ്ങാൻ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തിൽ അവർക്ക് പിഎംജെഎവൈ പദ്ധതി ഒരു അനുഗ്രഹമാണെന്നും ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്തയിൽ നിന്നുള്ള ഡോ. നിതിൻ സൂദ്  പറഞ്ഞു.
കാൻസറിനെതിരായ നമ്മുടെ ഏറ്റവും വലിയ പ്രതിരോധം നേരത്തയുള്ള  രോഗനിർണയവും  ചികിത്സയുമാണ്. ഇത് പലപ്പോഴും വലിയ സങ്കീർണതകൾക്കും കൂടുതൽ ചികിത്സാ ചെലവിനും കാരണമാകുന്നു.

എന്നാൽ ആയുഷ്മാൻ ഭാരത്, പിഎംജെഎവൈയുടെ പരിധിയിൽ വരുന്ന എല്ലാ ആളുകൾക്കും തുല്യമായ പ്രവേശനം നൽകാൻ സഹായിക്കുന്നു, ഇത് വളരെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുഷ്മാൻ ഭാരത് പദ്ധതി നിരവധി കാൻസർ രോഗികൾക്ക് ഗുണം ചെയ്തുവെന്ന് ചെന്നൈയിൽ നിന്നുള്ള ഡോ. സുഭാഷും വ്യക്തമാക്കി.

ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഓങ്കോളജിസ്റ്റ് എന്ന നിലയിൽ എണ്ണമറ്റ കാൻസർ രോഗികളിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണങ്ങൾ തനിക്ക് കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആളുകൾക്കും, പ്രത്യേകിച്ച് കാൻസർ രോഗികൾക്ക് താങ്ങാനാവുന്ന ലോകോത്തരവും ഗുണനിലവാരമുള്ളതുമായ പരിചരണം എത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ  ശരിക്കും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എല്ലാ വർഷവും ഫെബ്രുവരി 4നാണ് ലോക കാൻസർ ദിനം ആഘോഷിക്കുന്നത്. കാൻസർ തടയൽ, കണ്ടെത്തൽ, ചികിത്സ എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാൻ ഈ ദിനം ലോകമെമ്പാടും ശ്രമങ്ങൾ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button