ന്യൂഡൽഹി : നഷ്ടത്തിലായതിനെ തുടര്‍ന്നു എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്രമന്ത്രിസഭാ സമിതിഎയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയതോടെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ടാറ്റ എയർ ഇന്ത്യ സ്വാന്തമാക്കുകയും ചെയ്തു. ഈ സിപിഎം സർക്കാരിനെ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ടാറ്റാ എയർലൈൻസ് ദേശസാൽക്കരിക്കാൻ ജവഹർലാൽ നെഹ്രു ശ്രമിച്ചതിനെക്കുറിച്ചു രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
68 വർഷങ്ങൾക്കു ശേഷം കാവ്യനീതി പോലെ തങ്ങളുടെ സ്ഥാപനത്തെ തിരിച്ചെടുക്കാൻ ടാറ്റാ തന്നെ വരികയാണെന്നും ഇത് കാലം കാത്തുവച്ച മധുര പ്രതികാരമെന്നും ശ്രീജിത്ത് സമൂഹ മാധ്യമത്തിലെ കുറിപ്പിൽ പറയുന്നു
കുറിപ്പ് പൂർണ്ണ രൂപം
തന്റെ ടാറ്റാ എയർലൈൻസ് ദേശസാൽക്കരിക്കാൻ ജവഹർലാൽ നെഹ്രു ശ്രമിച്ചപ്പോൾ ജെആർഡി ടാറ്റാ എഴുതി: “ദേശസാൽക്കരിക്കാനുള്ള തീരുമാനത്തേക്കാൾ എന്നെ അസ്വസ്ഥനാക്കിയത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് യാതൊരുവിധ കൂടിയാലോചനകളും കൂടാതെ പിൻവാതിൽ വഴി ദേശസാൽക്കരണം കൊണ്ടുവന്ന മാർഗ്ഗമാണ്. ഞങ്ങളെ കേൾക്കാതെ സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടതിനെ അപലപിക്കാനേ എനിക്ക് കഴിയൂ. നമുക്കൊന്നും പ്രാധാന്യമില്ലാത്ത രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവിത്ത കാലത്താണ് ജീവിക്കുന്നതെന്ന സത്യവുമായി നാം പൊരുത്തപ്പെടേണ്ടിയിരിക്കുന്നു.”
പിന്നീടൊരിക്കൽ തന്നെ സന്ദർശിച്ച ടാറ്റയോട് നെഹ്രു പറഞ്ഞു: “ലാഭം എന്ന വാക്കിനെ കുറിച്ച് ഒരിക്കലും എന്നോട് സംസാരിക്കരുത്. അതൊരു വൃത്തികെട്ട വാക്കാണ്.”
നെഹ്രുവിന്റെ പ്രവചനാത്മകമായ ആ പ്രസ്താവന പോലെ ലാഭമെന്ന വൃത്തികെട്ട വാക്കിലേക്ക് എയർ ഇന്ത്യ എത്തിയില്ല. പകരം നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് പതിച്ചു. ഒടുവിൽ, 68 വർഷങ്ങൾക്കു ശേഷം കാവ്യനീതി പോലെ തങ്ങളുടെ സ്ഥാപനത്തെ തിരിച്ചെടുക്കാൻ ടാറ്റാ തന്നെ വരികയാണ്. കാലം കാത്തുവച്ച മധുര പ്രതികാരം
Post Your Comments